Binoy Chacko

വന്ദനം യേശുപരാ ..

വന്ദനം യേശുപരാ നിനക്കെന്നും
വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു-
നാമത്തിനാദരവായ്

ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്ക്
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി –
വന്ദനം ചെയ്തിടുന്നു

നിന്‍ രുധിരമാതിനാല്‍ പ്രതിഷ്ടിച്ച
ജീവ പുതുവഴിയായ്
നിന്നടിയാര്‍ക്ക് പിതാവിന്‍ സന്നിധൌ-
വന്നിടാമേ സതതം
ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല നിന്റെ കൃപ
എത്ര വിചിത്രമഹൊ

വാനദൂതഗണങ്ങള്‍ മനോഹര-
ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന-
വാനവനെ നിനക്കു

മന്നരില്‍ മന്നവന്‍ നീ
മനുകുലത്തിനു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍
പിതാവിന് സന്നിഭന്‍ നീയല്ലയോ

നീയോഴികെ ഞങ്ങള്‍ക്കു സുരലോകെ-
യാരുള്ളൂ ജീവ നാഥാ
നീയോഴികെയിഹത്തില്‍ മറ്റാരുമി-
ലാഗ്രഹിപ്പാന്‍ പരനെ

രചന: പി. വി. തൊമ്മി
ആലാപനം: ബിനോയ് ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം : ജോസ് മാടശേരില്‍

ആലാപനം: കെസ്റ്റര്‍

ആലാപനം: വി. ജെ. ട്രാവന്‍

Most Popular

To Top