മരണത്തെ പുഞ്ചിരിയോടെ വരവേറ്റിട്ടുള്ളവര്‍ ഉണ്ട്. അവര്‍ പക്ഷേ, ജീവിതത്തില്‍ അതിനു വില കൊടുത്തവരാണ്. മരണത്തിനതീതമായ ദൈവശക്തി – ആത്മീയ ജീവന്‍ – ഈ ജീവിതത്തില്‍ തന്നെ കണ്ടെത്തിയവരാണ്. അനുഭവിച്ചവരാണ്. അതിനുള്ള മാര്‍ഗം ദൈവികമാണ് :
“ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1യോഹന്നാന്‍ 2:17)
ഒന്നുകില്‍ ഇപ്പോള്‍ പോകുന്ന പോലെ തന്നെ ജീവിക്കാം. അല്ലെങ്കില്‍, സ്വന്ത ഇഷ്ടങ്ങളും പപമോഹങ്ങളും ത്യജിച്ചു ദൈവത്തിലേക്ക് തിരിഞ്ഞു ജീവിക്കാം. രണ്ടു വഴിയേ ഉള്ളൂ.. ഒന്ന് നിത്യ നാശത്തിലേക്കും മറ്റൊന്ന് നിത്യ ജീവനിലേക്കും.. തിരഞ്ഞെടുക്കാന്‍ അവരവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്..
ഇവിടെ ഇതാ, ലോക മോഹങ്ങള്‍ക്കടിമപ്പെട്ടു ജീവിതം തള്ളി നീക്കിയ ഒരു വ്യക്തി, സ്വര്‍ഗത്തിനവകാശിയായി മാറിയപ്പോള്‍.. നഷ്ടമായിപ്പോയ ഇന്നലെകളും ഇന്നനുഭവിക്കുന്ന ദൈവിക സൌഭാഗ്യത്തെയും ഓര്‍ത്തു മനസ് തുറന്നു പാടുന്നു… സ്വന്തം ജീവിത സാക്ഷ്യം പങ്കു വെക്കുമ്പോള്‍ മാത്യൂ ജോണ്‍ പലപ്പോഴും വേദികളില്‍ പാടിയിട്ടുള്ള ഒരു ഗാനം കൂടെയാണിത്..
ലോകത്തിന്‍ മോഹങ്ങള്‍ കൊണ്ടു വിരഞ്ഞോടി –
ഞാന്‍ സ്വര്‍ഗ്ഗ ഭാഗ്യങ്ങള്‍ വെടിഞ്ഞു
പാപിയായ് ജീവിച്ചപ്പോള്‍ പാതയ്ക്ക് ദീപമില്ല
സ്വര്‍ഗ്ഗ സന്തോഷമില്ല നിത്യ സ് നേഹിതരില്ല
അന്നേ മരിച്ചു പോയെങ്കില്‍ എന്‍ ദൈവമേ –
ഞാന്‍ ചെന്നേന്‍ വന്‍ നരകമതില്‍
തന്നു നിന്‍ കൃപാ ദാനം എന്നും ജീവിച്ചിടുവാന്‍
നിന്‍ ആത്മ ശക്തിയാലെ നിത്യം നടത്തേണമേ
ആര്‍ക്കും വര്‍ണിച്ചു കൂടാത്ത സ്വര്‍ഗ്ഗ സന്തോഷ –
മാര്‍ഗത്തില്‍ ആക്കിയല്ലോ നീ
മാറ്റം വരാതെ എന്നെ കാക്കേണം പൊന്നു നാഥാ
ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം
എന്ന് മേഘത്തില്‍ വരുമോ മദ്ധ്യാകാശത്തില്‍
തന്റെ കാന്തയെ ചേര്‍ക്കുവാന്‍
വന്നു വിളിച്ചിടുമ്പോള്‍ അങ്ങ് വസിച്ചിടും ഞാന്‍
ഇന്നുള്ള കഷ്ടം മറന്നങ്ങ് ഞാന്‍ ഗാനം പാടും
രചന: കെ. എന്‍. മാത്യു (പേരശേരി മത്തായിച്ചന്‍)
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍