ലോകത്തിന്നുടയവന്‍ യേശുപരന്‍

ലോകത്തിന്നുടയവന്‍ യേശുപരന്‍
മുഴുലോകത്തിന്റെ രക്ഷകന്‍

എന്തൊരു സ്നേഹം യേശുവിന്‍ സ്നേഹം
ചിന്തിക്കുവാന്‍ ആവില്ല
വര്‍ണിക്കുവാന്‍ നാവില്ല  

ഉയരത്തില്‍ നിന്നും ധരണിയിലേക്ക്
നരനെത്തേടി വന്നു
നരകുല പാപപരിഹാരമാവാന്‍
കുരിശില്‍ മരിച്ചു പരന്‍ 

ക്രൂശിന്റെ വചനം നശിക്കുന്നോര്‍ക്ക്
ഭോഷത്വമായിടുമ്പോള്‍
അത് വിശ്വസിപ്പാനെന്‍ ഹൃദയത്തില്‍ യേശു
ശക്തി പകര്‍ന്നല്ലോ

കര്‍ത്താവ്‌ ഗംഭീര നാദവുമായ്
വേഗം മേഘത്തില്‍ വന്നിടുമേ
അപ്പോള്‍ ക്രിസ്തുവില്‍ മൃതരും
ജീവിക്കും വൃതരും തന്നിടം പൂകിടുമേ

Share/Bookmark

Scroll to Top