Kuttiyachan

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍
പല രോഗികള്‍ തന്‍ നാമത്തില്‍ ആശ്വാസം പ്രാപിച്ചു

വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്‍
സര്‍വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍

തന്റെ പാദ പീഡമെന്റെ വൈദ്യശാലയാം
അതിലുണ്ടനേകം ഔഷധങ്ങള്‍ രോഗ ശാന്തിക്കായ്‌

വ്യാധിയില്‍ എന്റെ കിടക്ക താന്‍ വിരിക്കുന്നു
ബഹു മോദമായ്‌ എനിക്ക് താന്‍ ശുശ്രൂഷ ചെയ്യുന്നു

എത്ര മാത്രം വേദനകള്‍ സ്വന്ത ദേഹത്തില്‍
യേശു ശാന്തമായ്‌ സഹിച്ചു മനം നൊന്തതെനിക്കായ്‌

ഔഷധം എനിക്കവന്റെ ദിവ്യ വചനം ഈ
സിദ്ധൌഷധം തരുന്നു വിമലാത്മനിമ്പമായ്‌

രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

Most Popular

To Top