രാജാധി രാജന്‍ വരുന്നിതാ
തന്റെ വിശുദ്ധരെ ചേര്‍ത്തിടുവാന്‍
കര്‍ത്തന്‍ വരവിനായ് കാത്തിരിക്കുന്നേ ഞാന്‍
കാരുണ്യ നിധിയെ കാണുവാന്‍ വെമ്പുന്നെ
കാലങ്ങള്‍ ദീര്‍ഘമാക്കല്ലേ – ഇനീം
കാലങ്ങള്‍ ദീര്‍ഘമാക്കല്ലേ
വാനവും ഭൂമിയും ഒഴിഞ്ഞു പോകുമേ
നിത്യ രാജ്യം എനിക്കായ് നാഥന്‍ ഒരുക്കുന്നേ
എന്നതില്‍ പൂകിടും ഞാന്‍ – പ്രിയാ
എന്നതില്‍ പൂകിടും ഞാന്‍
എന്‍ ദേഹം രോഗത്താല്‍ ക്ഷയിച്ചെന്നാകിലും
ദേഹ സഹിതനായ് പ്രിയനെ കാണും ഞാന്‍
അവനെന്റെ വൈദ്യനല്ലോ – ഇന്നും
അവനെന്റെ വൈദ്യനല്ലോ
ആലാപനം: കെസ്റ്റര്‍