Benny Johnson

രക്ഷകനേശു വാനില്‍ വരുമേ

രക്ഷകനേശു വാനില്‍ വരുമേ വരുമേ
രട്ടുടുത്തുള്ള വാസം തീരുമേ തീരുമേ
രക്തത്താല്‍ വാങ്ങപ്പെട്ടോര്‍ പോകുമേ പോകുമേ
രക്ഷിത ഗണത്തില്‍ നാം ചേരുമേ

കഷ്ടതയേറുന്നേ ഈ ഭൂവതില്‍ ഭൂവതില്‍
ദുഷ്ടത കൂടുന്നേ ഈ നാളിതില്‍ നാളിതില്‍
പെട്ടെന്ന് വാനില്‍ നീ വരണേ വരണേ
ശിഷ്ടരാം ഞങ്ങളെ നീ ചേര്‍ക്കണേ

കാഹള നാദമിനി ധ്വനിക്കും ധ്വനിക്കും
കര്‍ത്തനില്‍ മരിച്ചവര്‍ ഉയിര്‍ക്കും ഉയിര്‍ക്കും
കാന്തനുമൊത്തു നമ്മള്‍ പറക്കും പറക്കും
കലാ കാലങ്ങളായ് വസിക്കും

രചന: ജോയ് ജോണ്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക് ജോണ്‍

The Latest

To Top