George Peter

യേശു സന്നിധാനം എന്തൊരു സമാധാനം

യേശു സന്നിധാനം എന്തൊരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം

വേദനയേറുന്ന നേരവും
സോദരര്‍ മാറുമ്പോഴും
മാറാത്ത സ് നേഹിതനാം യേശുവിന്‍
മാറില്‍ ഞാന്‍ ചാരിടുമേ

വേരില്ലോരാശ്വാസ സ്ഥാനവും
വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ
ക്രിസ്തുവിന്‍ സന്നിധാനം

കണ്ണുനീര്‍ പൂര്‍ണ്ണമായ്‌ തോര്‍നിടും
കര്‍ത്താവു വന്നിടുമ്പോള്‍
പിന്നീടൊരിക്കലും വേര്‍പെടാതെ
തന്നിന്‍ മറഞ്ഞിടും ഞാന്‍

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെയിംസ്‌ ജോണ്‍
പശ്ചാത്തല സംഗീതം: ജെയിംസ്‌ ജോണ്‍

Most Popular

To Top