Uncategorized

യേശു വിളിക്കുന്നു..

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി
യേശു വിളിക്കുന്നു

ആകുല വേളകളില്‍ ആശ്വാസം നല്‍കിടും താന്‍

എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍
എണ്ണമില്ലാ നന്മ നല്‍കിടും താന്‍..

കണ്ണീരെല്ലാം തുടയ്ക്കും കണ്മണി പോലെ കാക്കും
കാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലും
കനിവോടെ നിന്നെ കാത്തിടും താന്‍

മന:ക്ലേശം നേരിടുമ്പോള്‍ ബലം നിനക്ക് നല്‍കും
ആ വെള്ളി വെളിച്ചം രക്ഷയുമാകയാല്‍
താമസമെന്യേ നീ വന്നിടുക

ആലാപനം: യേശുദാസ്

The Latest

To Top