യേശു വിളിക്കുന്നു എന്നും യേശു വിളിക്കുന്നു

യേശു വിളിക്കുന്നു എന്നും യേശു വിളിക്കുന്നു
അന്‍പെഴുമാ പൊന്‍ കരങ്ങള്‍ നീട്ടി വിളിക്കുന്നു

ഉള്ളം തകര്‍ന്നവരേ വാ! ഉണ്മയായ് എന്നന്തികെ
ഉള്ളലിഞ്ഞാശ്വാസം ഏകാന്‍ ഉള്ളവന്‍ ഞാനില്ലയോ!

ആകുല മാനസരേ വാ! ആലംബ ഹീനരേ വാ!
ആശ്രയം തന്നരുളാം ഞാന്‍ ആമോദമേകിടാം ഞാന്‍

കണ്ണീരണിഞ്ഞവരേ വാ! മണ്ണിന്റെ മക്കളേ വാ!
കന്മഷം ആകവേ നീക്കി കണ്ണീരൊപ്പിടാം ഞാന്‍

ആലാപനം: കെസ്റ്റര്‍

Scroll to Top