Samson Kottoor

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌
വന്നിടും ഈ ലോകത്തിന്റെ രാജാവായ്‌ വാഴുവാനായ്

യേശു രാജന്‍ വരുന്നുണ്ട് ലോകത്തില്‍ വാഴുവാനായ്
ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങിക്കൊള്‍വാനായ്‌

ഇന്നു ഞങ്ങള്‍ ദു:ഖിക്കുന്നുണ്ട് ലോകത്തില്‍ നിന്ദിതരായ്
അന്ന് ഞങ്ങള്‍ ആനന്ദിച്ചിടും ദൂതരാല്‍ വന്ദിതരായ്

വന്നെങ്കില്‍ നീ ഇന്നു തന്നെ യേശുവിന്‍ ക്രൂശതിങ്കല്‍
ചേര്‍ക്കും തന്റെ കൂടെ നിന്നെ നിത്യം തന്‍ വരവിങ്കല്‍

ആലാപനം: സാംസണ്‍ കോട്ടൂര്‍

The Latest

To Top