യേശു മഹോന്നതനെ മഹോന്നതനെ
വേഗം കാണാം മല്‍ പ്രേമ കാന്തനെ കാണാം
സുന്ദര രൂപനെ ഞാന്‍ ഈ മഘമത്തില്‍
വേഗം കാണാം മല്‍ പ്രേമ കാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേര്‍ അടി ഇടി കൊണ്ടു മരിച്ചവരന്നു
മശിഹായോടു വാഴുമാ നാട്ടില്‍
പൊന്‍ മണി മാലയവന്‍ എനിക്ക് തരും
ശുഭ്ര വസ്ത്രം താതനെന്നെ ധരിപ്പിക്കുമന്നു
കണ്ണുനീര്‍ ആകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ട് വസിക്കുമവനുടെ നാട്ടില്‍
എനിക്കായ് ഒരുക്കിയ വീട്ടില്‍
രാപ്പകല്‍ ഇല്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികള്‍ പാടുമവിടെ
ജീവ ജല നദിയുണ്ടവിടെ
ജീവ മരങ്ങളുമായ് നില കൊണ്ടൊരു ദേശം
നല്ലൊരു ഭൂവന ദേശം
ആലാപനം: ജിജി സാം