യേശു മഹേശനെ നമോ
ക്ലേശ വിനാശക നമോ
കരുണാ സാഗര ദേവാ കുമാര
പാരിതില്‍ വന്ന മഹേശാ
ഗദസമനയില്‍ ഹൃദയം തകര്‍ന്നു
പാരം വിയര്‍ത്ത ദേവേശാ..
ലോകത്തിന്‍ പാപം പരിഹരിപ്പാനായ്
ക്രൂശു ചുമന്ന സര്‍വ്വേശാ..
മരിച്ചുയിര്‍ത്തെഴുന്ന ജീവന്റെ നാഥാ
പരമോന്നത ശ്രീശാ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്