Jiji Sam

യേശു മതിയെനിക്കേശു മതി

യേശു മതിയെനിക്കേശു മതി –
യെനിക്കേശു മതിയെനിക്കെന്നേയ്ക്കും
എന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും

ഏതുനേരത്തുമെന്‍ ഭീതിയകറ്റി
സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍
സമ്മോമോടെ എന്നെ നിത്യം കാക്കുവാന്‍

ഘോര വൈരിയോടു പോരിടുവതിനു
ധീരതയെനിക്ക് നിത്യം നല്‍കുവാന്‍ – നല്ല
ധീരതയെനിക്ക് നിത്യം നല്‍കുവാന്‍

ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും – ഞാന്‍
ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും

ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
വ്യാകുലപ്പെടേണ്ടി വന്നാലും – ഞാന്‍
വ്യാകുലപ്പെടുവാനിട വന്നാലും

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: പി. വി. തൊമ്മി
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

Most Popular

To Top