Albert Vijayan

യേശു മതിയെനിക്കേശുമതി

യേശു മതി എനിക്കെശു മതി
ക്ലേശങ്ങള്‍ മാത്രം സഹിച്ചെന്നാലും
അപ്പോഴും പാടും ഞാന്‍ ദൈവമേ
നീ എത്ര നല്ലവന്‍

നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീര്‍പ്പാന്‍
നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാന്‍
എന്നെ നീ ഏറ്റു കൊള്‍ ദൈവമേ
അപ്പോള്‍ ഞാന്‍ ധന്യനാം

ജീവിത ഭാരങ്ങള്‍ ഏറിയാലും
ജീവ നാഥന്‍ കൈ വെടിയുകില്ല
എന്നെ നടത്തുവാന്‍ ശക്തനാം
നീ എത്ര നല്ലവന്‍

ലോകത്തില്‍ ഏകനായ്‌ തീരുകിലും
രോഗത്താല്‍ ബാധിതന്‍ ആയിടിലും
കൈ വെടിഞ്ഞിടാത്ത രക്ഷകാ
നീ എത്ര നല്ലവന്‍

ഏറിയ തെറ്റുകള്‍ ചെയ്തെന്നാലും
പാപിയായ്‌ മുദ്രണം ചെയ്തെന്നാലും
സ് നേഹത്താല്‍ കൈക്കൊള്ളും ദൈവമേ
നീ എത്ര നല്ലവന്‍

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍


ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

The Latest

To Top