യേശു മതിയെനിക്കെന്നും ആശ്രയമായ് ഈ ഉലകില്
ക്ലേശമേറെ സഹിച്ചാലും വാഴ്ത്തും എന്നും ഞാനാ നാമം
വീഴുമെന്നു തോന്നും നേരം ഉള്ളം കൈയിലെന്നെ താങ്ങും
സ് നേഹം നല്കിയെന്നെ കാക്കും കരുണ ഓര്‍ത്തു ഞാന്‍ പാടും
ഏകയായിരുന്നെന്നാലും ചാരെ വന്നിടുമെന്‍ നാഥന്
ഇമ്പമേറും തന് മൊഴികള്‍ അന്പോടെന്നും നല്‍കും താതന്
രചന, സംഗീതം : ബിനോയ് ആംസ്ട്രോഗ് ജെയ്സണ്‍
ആലാപനം: പ്രിയ
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ
ആലാപനം: ടിന