Elizabeth Raju

യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനു

യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനു
ഇന്നുമേന്നെയ്ക്കും സ്തുതിയും സ്തോത്രവും
വല്ലഭ നിറഞ്ഞ ഉന്നത നാമം
വാനാധിപതിയായ്‌ ഉയര്‍ന്ന നല്‍ നാമം

സാത്താനെ വീഴ്ത്തിയ ശാപത്തെ നീക്കിയ
സത്യ വചനമാം നിന്‍ തിരു നാമം
വാന സേനാദികള്‍ ഭൂസീമാ വാസികളും
മുഴംകാല്‍ എല്ലാം മടങ്ങും തന്‍ നാമത്തില്‍
പിതാവേ ഉയര്‍ത്തിടുന്ന നാമം
നാമെല്ലാരും ചേര്‍ന്നു വാഴ്ത്തിടാം

രാജാധി രാജാവായ്‌ വിളങ്ങിടുമ്പോഴും
തന്നെ മുഴുവനായ്‌ നല്കിയ നാമം
നീതിയിന്‍ രാജാവായ്‌ വാണിടുമ്പോഴും
തകര്‍ന്നിടും പാപിയേയും സ് നേഹിക്കും നാമം
തന്‍ നാമം എന്നുമെന്നും ധന്യം
വാഴ്ത്തി വണങ്ങി ആരാധിക്കാം


ആലാപനം: എലിസബത്ത്
പശ്ചാത്തല സംഗീതം: പ്രവീണ്‍ ദത്ത് സ്റ്റീഫന്‍

Most Popular

To Top