J P Rajan

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹ ലോകത്തില്‍ താനിനി വേഗം വരും
രാജ രാജനായ്‌ വാണിടുവാന്‍

ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവ്‌ ജീവിക്കുന്നു

കൊല്ലുന്ന മരണത്തിന്‍ ഘോരതര
വിഷപ്പല്ല് തകര്‍ത്താകയാല്‍
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മള്‍ വെല്ലുവിളിക്കുകയായ്‌

എന്നേശു ജീവിക്കുന്നായതിനാല്‍
ഞാനുമെന്നേയ്ക്കും ജീവിക്കയാം
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമി-
ല്ലെനിക്കെല്ലാം എന്നേശുവത്രേ!

മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്‍
മുന്നില്‍ മഹത്വത്തിലാം
ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍
എണ്ണി ഞാന്‍ പാര്‍ത്തിടുന്നു

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജെ. പി. രാജന്‍ & ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top