Alice

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍
എന്തോരാനന്ദമീ ഭൂവില്‍ വാസം
ഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍

ലോകം വെറുത്തവര്‍ യേശുവോട്‌
ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കും
ആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം

ഈ ലോകര്‍ ആക്ഷേപം ചൊല്ലിയാലും
ദുഷ്ടര്‍ പരിഹാസം ഓതിയാലും
എന്‍ പ്രാണ നാഥന്‍ പോയതായ പാത മതി

വേഗം വരാമെന്നുറച്ച നാഥാ
നോക്കി നോക്കി കണ്കള്‍ മങ്ങിടുന്നെ
എപ്പോള്‍ വരുമോ പ്രാണപ്രിയാ നോക്കിടുന്നെ

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആലാപനം: ആലീസ്

Most Popular

To Top