യേശു എന്റെ ഇടയനല്ലോ, യേശു എന്റെ അധിപനല്ലോ
യേശു എന്നെ കാത്തിടുന്നു, യേശു എന്നെ പുലര്‍ത്തിടുന്നു
കൂരിരുളിന്‍ താഴ്‌വരയില്‍ കൂട്ടിനെന്റെ കൂടെയുണ്ട്
ചൂടെഴുന്ന ശോധനയില്‍ ചൂളയിലും യേശുവുണ്ട്
ഓളമെന്റെ ജീവിതമാം തോണിയില്‍ വന്നടിച്ചാലും
ഭീതിയില്ല യേശു എന്റെ പാലകനായ് ഉള്ളതിനാല്‍
രചന: ജോര്‍ജ് പീറ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍