Biju John

യേശു എന്നില്‍ ജീവിക്കുന്നു

യേശു എന്നില്‍ ജീവിക്കുന്നു
ഞാനവനെ ഏറ്റു കൊണ്ടതാല്‍
ഞാനിന്നു ഭാഗ്യവാനായ്‌
യേശു ലംഘനം ക്ഷമിച്ചതിനാല്‍

പാടുമെന്നും മോദമോടെ
പരനേശുവിനു സ്തുതി ഗാനമോടെ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ആണികള്‍ ഏറ്റ തന്‍ പാണികളാല്‍
അനുദിനം താങ്ങി നടത്തുമെന്നെ
ആപത്തിലും എല്ലാ രോഗത്തിലും
എനിക്കാശ്വാസമായ്‌ അവന്‍ അരികിലുണ്ട്

ജീവിച്ചിടും എന്റെ നാള്‍കള്‍ എല്ലാം
അവനുത്തമ സാക്ഷിയായ്‌ ദേശമതില്‍
കീര്‍ത്തിച്ചിടും തന്റെ വന്‍ ക്രിയകള്‍
ഘോഷിച്ചിടും തന്റെ നാമമെങ്ങും

ചേര്‍ന്നിടും വേഗം തന്നരികില്‍
മേഘത്തില്‍ യേശു താന്‍ വന്നിടുമ്പോള്‍
ചേര്‍ന്നിടുമേ തന്റെ സന്നിധിയില്‍
എന്റെ ജീവന്‍ താന്‍ എന്നില്‍ നിന്നെടുത്തിടിലും

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“ആനന്ദ ഗാനങ്ങള്‍ ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: ജോയ് ജോണ്‍ . കെ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ബിജു ജോണ്‍

Most Popular

To Top