Kester

യേശുവേ രക്ഷാ ദായകാ

യേശുവേ രക്ഷാ ദായകാ
നിന്റെ സന്നിധേ വരുന്നു
എന്റെ പാപ ഭാരവുമായ്
വല്ലഭാ എകൂ രക്ഷയെ

ഉന്നതി വെടിഞ്ഞവനേ
മന്നില്‍ താണു വന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ജീവനെ തന്നത്

പാപം ചെയ്തിടാത്തവനേ
പരിക്ഷീണനായവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത്

ശാപരോഗമേറ്റവനേ
പാപമായി തീര്‍ന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്‌

എന്റെ രോഗം നീ വഹിച്ചു
എന്റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം

സ്വീകരിക്ക എന്നെയിന്ന്
ആത്മ ദേഹി ദേഹത്തെയും
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്കയെന്നെ നിന്റെ ഹിതം പോല്‍

ആലാപനം: കെസ്റ്റര്‍

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

Most Popular

To Top