Georgy

യേശുവേ എന്‍ പ്രാണനായകാ

യേശുവെ എന്‍ പ്രാണ നായകാ
ജീവനെനിക്കേകിയോനെ
എന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെ
വന്‍ കടങ്ങള്‍ തീര്‍ത്തെന്റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ

പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍
പാത തെറ്റി ഓടിയപ്പോള്‍
പാലകന്‍ നീ തേടിയീ പാതകനടിയനെ
പാവന മാര്‍ഗേ ചേര്‍ത്തല്ലോ

എന്നെ നിന്നില്‍ ധന്യനാക്കുവാന്‍
വന്നിതോ എന്നുള്ളില്‍ രാജനായ്‌
തന്നിതോ നിന്‍ നീതിയും ദിവ്യമാം സന്തോഷവും
നിത്യമാം സമാധാനവും

ഭാരമെന്യേ ജീവിക്കുവാന്‍
എന്‍ ഭാരമെല്ലാം ചുമന്നവനെ
ആശ്രയം നീ മാത്രമെന്‍ ആശയിന്‍ പ്രകാശമേ
ആശിഷം നിന്‍ കാരുണ്യമേ

വന്നിടും ഞാനതി വേഗത്തില്‍
എന്നുരച്ചു പോയവനെ
വന്നു നിന്‍ മഹിമയിന്‍ രാജ്യമതില്‍ ചേര്‍ക്കുവാന്‍
ആശയാല്‍ ഞാന്‍ കാത്തിടുന്നെ

ആലാപനം: കുട്ടിയച്ചന്‍

ആലാപനം: ജോസ് ജോര്‍ജ് & എലിസബത്ത്
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്

ആലാപനം: ജിജി സാം

ആലാപനം: സംഗീത്‌ മാത്യു
പശ്ചാത്തല സംഗീതം: ജോര്‍ജി

Most Popular

To Top