യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍ (3)

നിസ്തുല സ് നേഹത്താലെ ക്രിസ്തുവേ എന്നെയും നീ
നിന്‍ മകനാക്കുവാന്‍ തിന്മകള്‍ നീക്കുവാന്‍
വിന്‍ മഹിമ വെടിഞ്ഞോ?

എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാന്‍
എന്തൊരു ഭാഗ്യമിത് !

ഭൂതലം വെന്തുരുകും താരകങ്ങള്‍ മറയും
അന്നുമെന്‍ യേശുവിന്‍ അന്‍പിന്‍ കരങ്ങളില്‍
സാധു ഞാന്‍ വിശ്രമിക്കും

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top