Benoy Armstrong Jaison

യേശുവിന്‍ മധുരമാം നാമം

യേശുവിന്‍ മധുരമാം നാമം
ഞാന്‍ പാടും പാടിടുമെന്നും
വഴ്ത്തിടും ഞാന്‍ എന്‍ ജീവ കാലം
എന്നാത്മ ദായകനെ

കാല്‍വരിയില്‍ എന്‍ പ്രിയന്‍ എനിക്കായ്‌
തന്‍ ജീവനെ നല്‍കിയല്ലോ
എന്‍ പാപങ്ങള്‍ എല്ലാം മായിച്ചു യേശു
എന്നെ വീണ്ടെടുത്തു

ആ ദിവ്യ ത്യാഗമെന്‍ ജീവിത ഭാഗ്യം
ആ മഹാ സ് നേഹമെന്നാളും എന്‍ ഗീതം
എന്നാശ്രയം എന്‍ യേശു മാത്രം

മാധുര്യമേ ഈ ജീവിതം
ഞാന്‍ യേശുവെ അറിഞ്ഞതിനാല്‍
എന്‍ ഭാരങ്ങള്‍ എല്ലാം
മാറ്റിയെന്‍ നാഥന്‍ ആശ്വാസം തന്നുവല്ലോ

ആ ദിവ്യ തേജസ്സിന്‍ ശോഭിത രൂപം
കണ്‍ മുന്‍പില്‍ കാണുന്നു ഞാനെല്ലാ നാളും
എന്‍ യേശു മാത്രമാണെന്‍ അഭയം

രചന, സംഗീതം : ബിനോയ്‌ ആംസ്ട്രോഗ് ജെയ്സണ്‍
ആലാപനം: ജേക്കബ്‌
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ

Most Popular

To Top