Mathew John

യേശുവിന്‍ നാമം ശാശ്വത നാമം

യേശുവിന്‍ നാമം ശാശ്വത നാമം
ക്ലേശമശേഷവും നീക്കും നാമം
വിശ്വസിക്കുന്നവര്‍ നാം
ആശ്രയിക്കുന്നതു മാനന്ദിക്കുന്നതു-
മാശ്വസിക്കുന്നതുമായ നാമം
അനുദിനം പുകഴ്ത്തുക നാം ആ ആ ആ ..

നിന്‍ തിരു നാമം എന്തഭിരാമം
ആതുരര്‍ക്കാനന്ദമാം വിശ്രാമം
ഭക്തരിന്നുള്‍ പ്രേമം
വന്‍ തിരയേറും സിന്ധുവാം ലോകം
താണ്ടുവതിന്നുതകുന്ന നാമം
അനുദിനം പുകഴ്ത്തുക നാം ആ ആ ആ ..

ഏതൊരു നാവും യേശുവിന്‍ നാമം
ഓതിടും നാള്‍ വരുന്നെന്തു കേമം
നിരുപമം നിസ്സീമം
ആരുമവന്‍ തൃപ്പാദ പ്രണാമം
ചെയ്തിടുമന്നഭിവന്ദ്യ നാമം
അനുദിനം പുകഴ്ത്തുക നാം ആ ആ ആ ..

രചന: ടി. കെ സാമുവേല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

The Latest

To Top