Sumi

യേശുവിന്‍ തിരു പാദത്തില്‍

യേശുവിന്‍ തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം
തന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാം
യേശുവിന്‍ സുവിശേഷം ദിവ്യമാം ഉപദേശം

കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍

ദൈവ വചനം ജീവനും ശക്തിയും ആകയാല്‍
ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മ മരണം മാറും നീതിയിലവന്‍ വാഴും

അജ്ഞനെ ജ്ഞാനിയാക്കുവാന്‍ വചനം ജ്ഞാനമാം 
സത്യത്തില്‍ അത് കാക്കുവാന്‍ സ്വര്‍ഗത്തിന്‍ ദാനമാം 
ഒഴിയാന്‍ നിത്യനാശം കാലിനൊരു പ്രകാശം

സത്യ ദൈവത്തിന്‍ ഭക്തന്മാര്‍ വചനം കാക്കയാല്‍
സത്‌ പ്രവൃത്തിക്ക് ശക്തന്മാര്‍ ആകുന്നു നാള്‍ക്കു നാള്‍
ദൈവമുഖ പ്രസാദം നിത്യമവര്‍ക്കാഹ്ലാദം

ലോകങ്ങള്‍ അവസാനിക്കും വാനവും ഇല്ലാതാം
ദൈവ വാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം

രചന: വി. നാഗല്‍

ആലാപനം: സുമി
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍  

The Latest

To Top