യേശുവിന്‍ ജനമേ, ഭയമെന്തിന്നകമേ
ലേശവും കലങ്ങേണ്ട –
നാമവന്‍ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും – ആ ആ ആ ..
ആപത്തനര്‍ത്ഥങ്ങള്‍ അണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും
മരണത്താല്‍ മാറും അധിപരിന്‍ പിന്‍പേ-
പോയവര്‍ ലജ്ജിക്കുമ്പോള്‍
നാമവന്‍ നാമത്തില്‍ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരന്‍ – ആ ആ ആ ..
ശരണമായ് തീര്‍ന്നതെന്തൊരു ഭാഗ്യം
അവനെ അനുഗമിപ്പതു യോഗ്യം..
വേഗം ഞാനിനിയും വരുമെന്ന് ചൊന്നു
ലോകം വെടിഞ്ഞ നേതാ-
വേശു തനാരുമില്ലിത്പോലെ
നിത്യത മുഴുവന്‍ നിലനില്‍ക്കും… ആ ആ ആ ..
പ്രതിഫലം താന്‍ തരും നിര്‍ണ്ണയമായ്
അതിനായ് തന്ന വരും അതി വേഗം..
രചന: റ്റി. കെ. സാമുവേല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍ കീഴ്
ആലാപനം: കുട്ടിയച്ചന്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍
This is really a great deed. Keep it up.
thanks… pls visit again..