യേശുവിന്റെ തിരു നാമത്തിനു

യേശുവിന്റെ തിരു നാമത്തിനു
ഇന്നുമെന്നും സ്തുതി സ് തോത്രമേ

വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമത്
ദൂതര്‍ വാഴ്ത്തിപ്പുകഴ്ത്തിടും നാമമത്

പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍
പാരിതില്‍ വന്നൊരു നാമമത്
പരലോകത്തില്‍ ചേര്‍ക്കും നാമമത്


രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top