യേശുവാരിലും ഉന്നതനാം

യേശുവാരിലും ഉന്നതനാം എന്‍ ആത്മ സഖാവവനേ
തായ്‌ മറക്കാമെങ്കിലുമെന്നെ മറക്കാ സ് നേഹിതനെ
ഏവരുമെന്നെ കൈ വെടിഞ്ഞിടുകില്‍
യേശു താന്‍ എന്നരികില്‍ കാണും
ഏത് ഖേദവും തീരും ഞാന്‍ തിരു മാര്‍വില്‍ ചാരിടുമ്പോള്‍

എന്നെ തേടി വിന്‍ നഗരം വിട്ടു മന്നില്‍ വന്നവനാം
എന്റെ പാപ ശാപമകറ്റാന്‍ ജീവനെ തന്നവനാം
എന്തിനും ഹാ! തന്‍ തിരു സ് നേഹ
പാശ ബന്ധമഴിക്കുവാന്‍ കഴിയാ
എന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുമാം

മാനസമേ ചാരുക ദിനവും ഈ ദിവ്യ സ് നേഹിതനില്‍
ധ്യാനം ചെയ്യുക തന്‍ തിരു സ് നേഹ മധുരിമ സന്തതവും
ഏത് ഖേദം വരികിലും പതറാതേശു താന്‍ നിന്നാശ്രയമതിനാല്‍
അന്ത്യത്തോളം പൊരുതുക കുരിശിന്നുത്തമനാം ഭടനായ്‌

ഗാനം ഇവിടെ കേള്‍ക്കാം

രചന: എം. ഇ. ചെറിയാന്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുജോ

Scroll to Top