യാഹ് നല്ല ഇടയന്‍

യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍
ഇല്ലെനിക്ക് ഖേദമൊന്നുമേ

പച്ചയായ പുല്‍ പുറങ്ങളില്‍
സ്വച്ഛമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്‍ യേശു നായകന്‍

ശത്രുവിന്റെ പാളയത്തിലും
ശ്രേഷ്ഠഭോജ്യമേകിടുന്നവന്‍
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്‍ തുടര്‍ന്നിടും

കൂരിരുളിന്‍ താഴ്വരയതില്‍
ഏകയായി സഞ്ചരിക്കിലും
ആധിയെന്യേ പാര്‍ത്തിടുന്നതും
ആത്മ നാഥന്‍ കൂടെയുള്ളതാല്‍

ആലാപനം: വിമ്മി മറിയം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ആലാപനം: വിമ്മി മറിയം
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

Scroll to Top