യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെ
സ്തുത്യര്‍ഹമേ തവ നാമം
ആഴിയെന്നോര്‍ത്തില്ല ആഴമാരാഞ്ഞില്ല
അലകള്‍ക്കു ഞാന്‍ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാന്‍ പ്രിയനേ സമുദ്രത്തിന്‍ നടുവില്‍
നിന്‍ വിളി കേട്ടു പിന്‍വരുവാന്‍
അലറുന്നീ ആഴിയില്‍ അലയതി ഘോരം
തോന്നുന്നു ഭീതിയെന്‍ ഹൃദി ഭാരം
പാദങ്ങള്‍ ആഴത്തില്‍ താഴുന്നു പ്രിയനേ
എന്തുക തൃക്കരമതിനാല്‍
എന്നിലും ഭക്തര്‍ എന്നിലും ശക്തര്‍
വീണു തകര്‍ന്നീ പോര്‍ക്കളത്തില്‍
കാണുന്നു ഞാന്‍ അസ്ഥികൂടങ്ങള്‍ ഭീകരം
വീര പുമാന്‍കളില്‍ വീണവരില്‍
ഈയിഹ ശക്തികളഖിലവും ഭക്തനു
വിപരീതം നീ അറിയുന്നെ
താങ്ങുക കരത്തില്‍ കാക്കുക ബലത്തില്‍
സ്വര്‍ഗ്ഗ സിയോന്‍ പുരി വരെയും
ആലാപനം: എലിസബത്ത്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
ആലാപനം: ദലീമ