Binoy Chacko

യഹോവ ദൈവമാം വിശുദ്ധ ജാതി നാം

യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യ ശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ?

ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രെ
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല

അവനീ തലത്തില്‍ അവമാനം നമു –
ക്കവകാശമെന്നോര്‍ത്തിടണം
അവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്ത യുഗം വാണിടും നാം

നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍
കുരിശിന്‍ പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിന്‍
ജയ വീരനാം യേശുവിന്

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ്‌ ചാക്കോ & ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top