A J Joseph

യഹോവയാം ദൈവമെന്‍ ഇടയനത്രേ

യാഹോവയാം ദൈവമെന്‍ ഇടയനത്രേ.. 
ഇഹത്തില്‍ എനിക്കൊരു കുറവുമില്ല 
പച്ചിളം പുല്ലിന്‍ മൃദു ശയ്യകളില്‍ അവനെന്നെ കിടത്തുന്നു 
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു 
പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു 
കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാനോരനര്‍ത്ഥവും ഭയപ്പെടില്ല 
ഉന്നതനെന്നോട് കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍  
എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു എന്നുടെ വൈരികളിന്‍ നടുവിന്‍ 
ശിരസ്സിനെയെന്നും തൃക്കൈകളാല്‍ അഭിഷേകം ചെയ്യുന്നു 
എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നുന്നതന്‍ കരുണയാലെ
നന്മയും കരുണയും എന്നായുസ്സില്‍ പിന്‍തുടര്‍ന്നിടുന്നു അനുദിനവും
യഹോവ തന്‍ ആലയത്തില്‍ ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ്

രചന, സംഗീതം: എ. ജെ. ജോസഫ്‌

ആലാപനം: യേശുദാസ്

The Latest

To Top