Mathew John

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍
ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്‍

വേദത്തിന്‍ കാതലിവന്‍ മനുകുല മോക്ഷത്തിന്‍ പാതയും താന്‍
ഖേദം സഹിച്ചുകൊണ്ട് നരകുല വ്യാധിയകറ്റിയോനാം ..

പാപം ചുമന്നു ശാപമേറ്റു കുരിശേരി മരിച്ചതിനാല്‍
പാപികള്‍ക്കായിരുന്ന ദൈവകോപമാകെയഴിഞ്ഞൊഴിഞ്ഞു ! കോ

ജീവനില്ലാതിരുന്ന ഉലകത്തില്‍ ജീവന്‍ പകര്‍ന്നിടുവാന്‍
ചാവിന്‍ വിഷം രുചിച്ച കുഞ്ഞാടിവന്‍ ഏതും മടി കൂടാതെ …

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

The Latest

To Top