മുള്‍ക്കിരീടം ചൂടി
തലയില്‍ ചോരയൊഴുക്കി
പാപികള്‍ ഞങ്ങള്‍ പിറന്ന മണ്ണില്‍
പാപവിമോചനം നേടി …
തലയില്‍ ചോരയൊഴുക്കി
പാപികള്‍ ഞങ്ങള്‍ പിറന്ന മണ്ണില്‍
പാപവിമോചനം നേടി …
വിണ്ണില്‍ കനിഞ്ഞവര്‍ വാഴ്ത്തി
മാലാഖമാരവര്‍ പാടി
എന്നേശുദേവാ നിന്‍ ഗീതികള്‍
മണ്ണില്‍ ദീപ്തി പരത്തി
ക്രൂശിതനായ കര്‍ത്താവിന്റെ പാദത്തില്‍
ബാഷ്പധാരകള്‍ വീഴ്ത്തുന്നു ഞങ്ങള്‍
പാപികള്‍ ഞങ്ങള്‍ക്കായ് കാല്‍വരിക്കുന്നില്‍
ജീവന്‍ വെടിഞ്ഞോ ദേവാ..!
ആലാപനം: ബിനു ഐസക്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്