Kester

മാറാത്തവന്‍ വാക്കു മാറാത്തവന്‍

മാറാത്തവന്‍ വാക്കു മാറാത്തവന്‍
കൂടെയുണ്ടെന്നരുള്‍ ചെയ്തവന്‍
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല

ഹാ എത്ര ആനദം ഈ ജീവിതം
ഭീതി തെല്ലുമില്ലാ ജീവിതം
കാവലിനായ് തന്റെ ദൂതരെന്റെ ചുറ്റും
ജാഗരിക്കുന്നെപ്പോഴും
പാടുമെന്‍ ജീവിത നാള്‍കള്‍ ഏല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാന്‍

ഏകനായി മരുയാത്രയത്തില്‍
ദാഹമേറ്റ് വലഞ്ഞിടുമ്പോള്‍
ജീവന്റെ നീര്‍ തരും ആ ക്ഷണത്തില്‍
തൃപ്തനാക്കി നടത്തുമവന്‍

എല്ലാ വഴികളും എന്റെ മുന്‍പില്‍
ശത്രു ബന്ധിച്ചു മുദ്ര വച്ചാല്‍
സ്വര്‍ഗ്ഗ കവാടം തുറക്കുമെനിക്കായ്
സൈന്യം വരും നിശ്ചയം

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ആര്‍ . എസ്. വിജയ്‌ രാജ്

The Latest

To Top