Elizabeth Raju

മാറനാഥാ മാറനാഥാ

മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്‌
മാറിടും നമ്മള്‍ പോയിടും സ്വര്‍ഗ്ഗത്തിന്‍ തീരത്ത് ചേരുവാന്‍

ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്‍ക്കും
ആമയമെല്ലാം മാറും ആശകള്‍ പൂവണിയും
ആര്‍ത്തിയോടെ കാക്കും ദിനം വിദൂരമല്ല

സമയത്തിന്‍ രഥമുരുളുന്നു ലോകാന്ത്യം വന്നടുക്കുന്നു
സഭാ കാന്തന്‍ വന്നിടുവാന്‍ വാനില്‍ നമ്മെ ചേര്‍ത്തിടുവാന്‍
സതതം ഞങ്ങള്‍ കാത്തിരിക്കുന്നു

ഭക്ത ജനം കാത്തിരിക്കുന്നു രക്ഷകനെ നോക്കിപ്പാര്‍ക്കുന്നു
ഭയമെല്ലാം നീങ്ങിടുമേ കണ്ണീരെല്ലാം തോര്‍ന്നിടുമേ
ഭദ്രമായ്‌ നാമും നിത്യം വാഴുമേ

രചന: ജോയ് ജോണ്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: റെക്സണ്‍

ആലാപനം: എലിസബത്ത്‌ രാജു 

Most Popular

To Top