K V Simon

മാനുവേല്‍ മനുജ സുതാ

മാനുവേല്‍ മനുജ സുതാ –
നിന്റെ മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍ –
മംഗളമോതിടുന്നിതാ
നിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ

ഏദനിലാദി മനുജര്‍ ചെയ്ത –
പാതകം പരിഹരിപ്പാന്‍ ഭൂതലേ വന്നു
ക്രൂശതില്‍ മരിച്ചുയിര്‍ത്ത – നിന്റെ
പേശലമാം ചരിതമെന്തതി വിപുലം

വന്‍പരുമനുനിമിഷം പാടി –
കുമ്പിടുന്ന ഗുണമെഴുമതിപധിയെ
ചെമ്പക മലര്‍ തൊഴുന്ന പാദമന്‍പിനോടെ
നമിക്കുന്നു നമിക്കുന്നിതാ

ആശയുമനുസൃതിയും സ് നേഹ –
പാശബന്ധം വിനയവും വിമലതയും
ദാസരില്‍ വളര്‍ത്തണമേ – നിത്യം
യേശു നാഥാ നമസ്കാരം നമസ്കാരമേ

രചന: കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍

Most Popular

To Top