മഹോന്നതനേശുവെ നിസ്തുലനാം നാഥനെ

മഹോന്നതനേശുവെ നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലും അവര്‍ണ്യമാം അതിശയ നാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

കന്യകയില്‍ ജാതനായ്‌ മണ്ണില്‍ വന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാലത്തില്‍ അതുല്യനായ്‌ അവതാരം ചെയ് തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം

രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്
ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

Scroll to Top