M E Cheriyan

മഹോന്നതനാം യേശുവേ രാജാധി രാജാവേ

മഹോന്നതനാം യേശുവേ രാജാധി രാജാവേ
സമ്പൂര്‍ണ്ണ ദൈവ മനുഷ്യന്‍ , നീ വാഴ്ക – യേശുവെ

വിണ്ണില്‍ പ്രധാനി ആയ നീ വിരോധികള്‍ക്കായി
മണ്ണില്‍ ഇറങ്ങി മരിച്ചു, നീ വാഴ്ക – യേശുവേ

ലോകം ജഡം പിശാചെന്ന ഘോര വൈരികളെ
ജയിച്ചു ഹാ കീഴടക്കി, നീ വാഴ്ക – യേശുവേ

മര്‍ത്യര്‍ ഞങ്ങള്‍ അമര്‍ത്യരായ് നിത്യവും വാഴുവാന്‍
ജീവവാതില്‍ തുറന്നതാല്‍ നീ വാഴ്ക – യേശുവേ

രചന: എം. ഇ. ചെറിയാന്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top