Charles John

മറവിടമായെനിക്കേശുവുണ്ട്

മറവിടമായെനിക്കേശുവുണ്ട്
മറച്ചിടുമവനെന്നെ ചിറകടിയില്‍
മറന്നിടാതിവിടെന്നെ കരുതിടുവാന്‍
മാറാതെയവനെന്റെയരികിലുണ്ട്

അനുദിനവും അനുഗമിപ്പാന്‍
അവന്‍ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദ ജിവിത വഴിയിലിന്നു
അനുഗ്രഹമായെന്നെ നടത്തിടുന്നു

പലവിധമാം എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയില്‍ വലഞ്ഞു ഞാന്‍ അലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതു കൈ പിടിച്ചെന്നെ നടത്തിടുന്നു

ഇതാ വേഗം ഞാന്‍ വാന വിരിവില്‍
ഇനിയും വരുമെന്ന് അരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലും എണ്ണി വസിച്ചിടുന്നു

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ് & വിനീത

The Latest

To Top