Binoy Chacko

മരിച്ചോനുയിരെ ധരിച്ചോന്‍

മരിച്ചോനുയിരെ ധരിച്ചോന്‍
ഒരുത്തനെയുള്ളവന്‍ ക്രിസ് തേശു നാഥനല്ലോ

ചാവിനെ വെന്ന ദേവനവന്‍ ജീവനെ നല്‍കാന്‍ കഴിവുള്ളവന്‍
ഭൂവിതിലേവം വെളിപ്പെടുവാന്‍ ഈ വിധം ചെയ്തു മാനവര്‍ക്കായ്‌

മറ്റാരും ചെയ്തില്ലിതുപോലെ മറ്റൊരുത്തനിലും രക്ഷയില്ല
വാനത്തിന്‍ കീഴില്‍ നരര്‍ക്കിടയില്‍ മറ്റൊരു നാമം ഇല്ലിതെന്യേ

ഇത്ര മഹാനാം ക്രിസ്തുവിനെ മാത്രമീ മന്നില്‍ മര്‍ത്യ ഗണം
ആശ്രയിക്കേണം അല്ലയെങ്കില്‍ ഭദ്രമല്ലാതാം ഭാവി ദൃഢം

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top