മരണം വരും അതു നിശ്ചയം
സമയം പറയുവാനാവതില്ല
സമയം കളയാതെ കര്‍ത്തൃപാദം
അണയുമെങ്കില്‍ ദൈവ പൈതലാകും
ആരും വരികില്ല നിന്റെ കൂടെ
തോരാത്ത കണ്ണുനീര്‍ തീക്കടലില്‍
ചാകാത്ത പുഴുവുണ്ട് നോവുമുണ്ട്
തീരാത്ത നാളുകള്‍ക്കന്തമില്ല
അപ്പനും അമ്മയും നോക്കി നില്‍ക്കും
ഒപ്പം വരാനവര്‍ക്കാവതില്ല
ഒപ്പം കളിച്ചു വളര്‍ന്നവര്‍ക്കും
കൈപ്പോടെ കേഴുന്ന സോദരര്‍ക്കും
രചന: സത്യനേശന്‍ കെ. മാത്യു
സംഗീതം: പ്രിസ്കില്ല ബെന്‍
ആലാപനം: ജോണ്‍സന്‍ പീറ്റര്‍
പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍