മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍
അന്നോര്‍ശലേം വീഥിയില്‍
സഹനത്തിന്‍ ദാസനായ് നടന്ന ദേവാത്മജ
പദപത്മം തഴുകുന്നു ഞാന്‍
ദഹന ബലിക്കൊരു കുഞ്ഞാട് പോല്‍
നരകുല പാപങ്ങള്‍ ചുമലിലേന്തി
മലിനത കഴുകുവാന്‍ കരളിലെ ചെന്നിണം
ചൊരിഞ്ഞു നീ അലിവോടെ
നന്മ തന്‍ മുന്തിരി മലര്‍ വിരിച്ച
പൊന്‍ കരം ആണികള്‍ ഏറ്റു വാങ്ങി
പുണ്യ ശിരസ്സതില്‍ രത്ന കിരീടമായ്
കൂര്‍ത്തതാം മുള്ളിന്‍ മുടി ചൂടി
ആലാപനം: മാത്യു ജോണ്‍