Daleema

മന്നവനേ മഹോന്നതാ

മന്നവനേ മഹോന്നതാ
നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു
ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ
ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ
ദൈവ ദൂതര്‍ സൈന്യം നിന്നെ
നമിക്കുന്നു പരിശുദ്ധാ
ദോഷികളാം ഞങ്ങളതിലെന്തുള്ളൂ
ഓര്‍ത്താല്‍ നിന്റെ നാമം ചൊല്ലിടാനും പോരായേ
മഹാ ദേവാ മക്കള്‍ ഞങ്ങള്‍
തിരു മുന്‍പില്‍ വണങ്ങുന്നു
മാരി പോല്‍ ഇന്നനുഗ്രഹം നല്‍കണം
സര്‍വ്വ ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകണം
നിന്നെപ്പോലോര്‍ ധനമില്ല
നിന്നെപ്പോലോര്‍ സുഖമില്ല
എന്നെന്നേയ്ക്കും നിന്‍ മുഖത്തില്‍ വാഴുവാന്‍
ദാസര്‍ക്കനുവാദം തന്നു മാര്‍വില്‍ ചേര്‍ക്കണം
പൊന്നു നാഥാ പൊന്നു നാഥാ
നിന്‍ മുഖം കണ്ടാനന്ദിപ്പാന്‍
സ്വര്‍ഗ ദേശത്തെന്നു വന്നു ചേര്‍ന്നിടും
ലോക സങ്കടങ്ങള്‍ ഒഴിഞ്ഞങ്ങു വാഴുവാന്‍
ഭക്തന്മാരെ രാപകല്‍ നാം
തിരു മുമ്പില്‍ ആരാധിപ്പാന്‍
എത്ര വേഗം വാന രാജ്യേ പോയിടാം
സര്‍വ സമ്മോദവും ലഭിച്ചെന്നും പാര്‍ത്തിടാം
രചന: സാധു കൊച്ചു കുഞ്ഞുപദേശി
ആലാപനം: ദലീമ

The Latest

To Top