Chithra

മനമേ ചഞ്ചലമെന്തിനായ്

മനമേ ചഞ്ചലമെന്തിനായ്,
കരുതാന്‍ വല്ലഭനില്ലയോ
ജയ വീരനായ്‌ ആ ആ ആ …

നാളയെ നിനച്ചു നടുങ്ങേണ്ട
ദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ട
കാലമെല്ലാമുള്ള മനുവേലന്‍
കരുതാതെ കൈവിടുമോ? ആ ആ ആ …

വാനിലെ പറവകള്‍ പുലരുന്നു
നന്നായ്‌ വയലിലെ താമര വളരുന്നു
വാനവ നായകന്‍ നമുക്കേതും
നല്‍കാതെ മറന്നിടുമോ? ആ ആ ആ …

കൈവിടുകില്ലിനി ഒരുനാളും
എന്ന് വാക്കു പറഞ്ഞവന്‍ മാറിടുമോ?
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ …

മുന്നമേ ദൈവത്തിന്‍ രാജ്യവും നാം
അതിന്‍ ഉന്നത നീതിയും തേടിടെണം
തന്നിടും നായകന്‍ അതിനോടെ
അന്നന്ന് വേണ്ടതെല്ലാം ആ ആ ആ …

നിന്‍ വഴി ദേവനെ ഭരമേല്‍പ്പിക്കുക
നിര്‍ണയമവനതു നിറവേറ്റും
ഭാരം യഹോവയില്‍ വച്ചിടുകില്‍
നാള്‍ തോറും നടത്തുമവന്‍

വരുവാന്‍ കാലമടുത്തല്ലോ
അവന്‍ ഒരുക്കിയ വീട്ടില്‍ ചേര്‍ന്നിടുവാന്‍
ഒരുനാളും ഇനി പിരിയാതെ
മരുവും നാം ആനന്ദമായ്‌ ആ ആ ആ …


രചന: എം. ഇ. ചെറിയാന്‍
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: ജെറി അമല്‍ ദേവ്

ആലാപനം: എലിസബത്ത്‌ രാജു
പശ്ചാത്തല സംഗീതം: റെക്സന്‍

The Latest

To Top