K V Simon

മനതാര്‍ മുകുരത്തിന്‍ പ്രകാശം

മനതാര്‍ മുകുരത്തിന്‍ പ്രകാശം
മനുകുലത്തിന്‍ മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും
മനതാര്‍ മുകുരത്തിന്‍ പ്രകാശംമനസ്സില്‍ വരും മത ഭാവന നീക്കും
മഹിത മനസുകള്‍ മാതൃകയാക്കും
മരിസുഖമനിഷമശേഷമുദിക്കും
മറുത്തു പറഞ്ഞു വന്നു പദത്തില്‍ നമസ്കരിക്കും

മനമേ നീയിതു തള്ളി മുറ്റും – പടുകുഴിയില്‍ –
തുലയൊല്ല, പരനിതിന്‍ ചുറ്റും – പുതു വെളിച്ചം –
തരുമേ, നീയിതു കാത്താല്‍ ചെറ്റും – ഭ്രമിച്ചിടേണ്ട,
വിപരീതമാകിലോ നീ ചുറ്റും – നിനക്കിപ്പൊഴു –
തുള്ള കൃപ തള്ളിടുകില്‍ പൊള്ളയാകും നിന്റെ ഗുണമെല്ലാം –
അതാല്‍ ക്ഷീണിച്ചു ചള്ളപോലെയുറപ്പില്ലാതുള്ളമുള്ളപൊള്ളനാകും,
ഇല്ല – സംശയം – സാത്താന്‍ വെള്ളമെന്ന പോലെ നിന്നെ
തൊള്ളതുറന്നുള്ളിലാക്കിയല്ലാ -തടങ്ങുകില്ല
കള്ളനുപദേശിയെന്ന ചള്ള് നാമം ധരിപ്പിക്കും വല്ലാതീ ലോകരെല്ലാം
ഒരുവുരു ശരിയെന്നുരചെയ്തത് നീ (ആ .. ആ …)
പിശകെന്നുടനെ പറയേണ്ടി വരും
സ്ഥിരമതികളെ കണ്ടാല്‍ മുഖം ചളിച്ചീടും
അയല്‍ക്കാരും പരിഹസിച്ചവിശ്വസിച്ചറച്ചിടും

പട്ടു കുപ്പായമയ്യോ നിന്നെ മയക്കരുതെ,
കട്ടിപ്പൊന്‍മുടിയുമെന്‍ പൊന്നേ,
അതിനോടോത്ത് മട്ടൂറും മൊഴികളും തന്നെ – നിന്‍ വിശ്വാസത്തെ –
കട്ടുപോകരുതെന്ന് തന്നെ – എനിക്കുള്ളാശ –
പട്ടിവിടെയിട്ട് ഭൂമി വിട്ടു നരന്‍ തട്ട് കേടായ്‌ പോകും ശവക്കുഴിയില്‍
പട്ട വല്ല പഴന്തുണിയിട്ട് കെട്ടി ചെറ്റു മറ തേവാന്‍ അവന് ചെറു –
തുട്ടുപോലും ഇട്ടുകൊടു‌ത്തൊട്ടുദയകാട്ടുകില്ല – ചാവും സമയമയ്യോ!
ചട്ടമിതാണെട്ടുകെട്ടില്‍ അഷ്ടി ചെയ്തിരിപ്പവനുമാകും ഫലാനുഭവം
ബഹുതര ദുരിതം മനുജനു ഭുവനെ (ആ … ആ …)
ബന്ധുവര്‍ഗമതുമെന്തിഹ ജിതനെ
അന്തരംഗമതില്‍ മാമഘഹരനെ
ചിന്ത ചെയ്ക ദിനവും മമ പ്രിയനേ

സൂചിമുനയളവുമാത്രം മനസ്സാക്ഷിയെ – ന്നാരറിഞ്ഞഭിമാന പാത്രം
അതുമതിനെ പാരം തെളിയുമൊരു നേത്രം കണക്കു കാത്തു
പോരുമവനെ അതി മാത്രം പരമ പുമാന്‍
സത്യധനത്തിനു നല്ല നിത്യ കാവല്‍ക്കാരനായിട്ടാക്കും – അതാലവന്നു
സത്യമത് വിറ്റു തന്റെ കൊറ്റ് കഴിവാനതൃപ്തി വായ്ക്കും –
പൌള്‍ ചൊന്ന പോലെ –
സത്യവിരുദ്ധമായൊന്നും സാദ്ധ്യമല്ല
ഞങ്ങള്‍ക്കെന്ന വാക്കും – പടി ജീവിച്ചു –
ചിത്തമുറപ്പിച്ചു തന്റെ മൃത്യുവണയുമ്പോഴൊരു ഭീയും മനക്കൂടാതെ
സുഖമോടു ഭ്രുതിയമലകടലിന്‍ നടുവില്‍ (ആ … ആ …)
സുരപതി തന്‍ വചനാമൃത പടവില്‍
കയറിയാ മറുകരെ പോമവനൊടുവില്‍
പുമതികള്‍ ഗണം കിടന്നഴലുന്ന ഗടുവില്‍രചന: കെ. വി സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Most Popular

To Top