മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞു

മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞു
മാനസ വീണയും വീണുടഞ്ഞു
മമ നായകാ മന സുഖ ദായകാ
നീ മാത്രമെന്‍ ചാരെ വന്നണഞ്ഞു

മാനവ നേട്ടങ്ങള്‍ മണ്ണിന്‍ മഹത്വങ്ങള്‍
മാഞ്ഞു മറയുന്ന മരീചിക
മായയാണ് ഉലകം മാറുമിത് അഖിലം
മാറ്റമില്ലാത്തവന്‍ യേശു മാത്രം

പുലരിയില്‍ വിരിയും പിന്നന്തിയില്‍ കൊഴിയും
പൂവിനു തുല്യമീ നര ജീവിതം
പുതു ജീവന്‍ പകരും പുതു മോദമരുളും
പാവന രൂപനെന്‍ യേശു മാത്രം

രചന: ജോര്‍ജ് കോശി
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top