മതി മതി നീ മതി എനിക്കെന്നും അശ്രയമായ്

മതി മതി നീ മതി എനിക്കെന്നും അശ്രയമായ്
ചാരുവാനീ മരുവില്‍ പാടുവാന്‍ ആനന്ദമായ്

ചോര ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാന്‍
കാരുണ്യമോര്‍ക്കുകില്‍ അവര്‍ണ്യമേ
ഒരു മെയ്യായ് തീര്‍പ്പാന്‍ ദേഹം കൊടുത്ത
പരിശുദ്ധ നാഥാ നിന്‍ പ്രേമേം ധന്യം

നീ എത്ര സുന്ദരന്‍ വന്ദിതനും 
നീയെത്ര യോഗ്യന്‍ ആരാധ്യനും
സിയോന്‍ പ്രയാണത്തില്‍ ആശ്വാസവും
മായയാം ലോകത്തില്‍ പ്രത്യാശയും 

ഒരുനാള്‍ വരുമല്ലോ മേഘത്തേരില്‍
കരുണാമയനെ എന്നെ ചേര്‍പ്പാന്‍
പാരാകെ പാദത്തില്‍ വീണു വണങ്ങി
ആരാധിക ഞാന്‍ കൃതാര്‍ത്ഥയാകും 

രചന:പി. എസ്. തമ്പാന്‍
സംഗീതം: ജോണ്‍ലി ചാള്‍സ് 
ആലാപനം: ലിറ്റി

Share/Bookmark

Scroll to Top