ജീവിതത്തിന്റെ നശ്വരതയും ക്ഷണികതയും ഓര്‍മിക്കുവാനും ഉള്ള കാലം ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുവാനും ഈ ഗാനം നമ്മെ സഹായിക്കും.. മാത്രമല്ല പ്രത്യാശയോടെ ജീവിതം തുടരുവാനും…
” ദൈവ മക്കള്‍ നമുക്കു സ്വര്‍ഗ്ഗം ഹാ സ്വന്ത ദേശം,
കേവലമീ പാരിടമോ വെറും പരദേശം” – ഈ ദര്‍ശനം നമ്മിലുണ്ടോ? ..
മാണ്‍മയമാം ഈ ഉലകില്‍ കാണ്മതു മായ!
വന്‍ മഹിമ ധനം സുഖങ്ങള്‍ സകലതും മായ!
മണ്ണില്‍ നമ്മള്‍ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നു കണ്ടു നാളെ വാടും പൂക്കളെ പോലെ
ധാന്യം ധനം ലാഭം കീര്‍ത്തി ഹാ നഷ്ടമാകും
മാന്യ മിത്രരാകെ നമ്മെ പിരിഞ്ഞിനി പോകും
ഏഴ് പത്തോ ഏറെയായാല്‍ എണ്‍പതോ മാത്രം
നീളുമായുസ് അത് നിനച്ചാല്‍ കഷ്ടത മാത്രം
ലോക മരുഭൂവില്‍ മര്‍ത്യര്‍ ആശ്രയം തേടി
ശോകക്കൊടും വെയിലിലയ്യോ വീഴുന്നു വാടി
ദൈവ മക്കള്‍ നമുക്കു സ്വര്‍ഗം ഹാ സ്വന്ത ദേശം
കേവലമീ പാരിടമോ വെറും പരദേശം
രചന: എം. ഈ. ചെറിയാന്‍